Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.K. Balan

കെ.​എം.​ഷാ​ജിക്ക് നല്ല മാറ്റമുണ്ട്, അത് ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​ട്ടാ​ണ്: എ.​കെ.​ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​എം.​ഷാ​ജി ന​ന്നാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് സി​പി​എം നേ​താ​വ് എ.​കെ.​ബാ​ല​ൻ. അ​ത് ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. പാ​ല​ക്കാ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഷാജി മാ​റു​ന്നു​ണ്ട്, ന​ല്ലൊ​രു മാ​റ്റ​മാ​ണ്. പ​ക്ഷേ അ​ത് യു​ഡി​എ​ഫി​നോ എ​ൽ​ഡി​എ​ഫി​നോ അ​നു​കൂ​ല​മാ​യി​ട്ട​ല്ല. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​ട്ടാ​ണ്.​പ​രി​പൂ​ർ​ണ്ണ​മാ​യും ബി​ജെ​പി​ക്കും ആ​ർ​എ​സ്എ​സി​നും വി​ധേ​യ​മാ​യി നി​ൽ​ക്കു​ക​യാ​ണ് ഷാ​ജി​യെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

കേ​ന്ദ്ര​ത്തി​നെ​തി​രെ ഷാ​ജി​യും യു​ഡി​എ​ഫും ഒ​ന്നും പ​റ​യി​ല്ല. മ​ത​മാ​ണ്, മ​ത​മാ​ണ് മ​ത​മാ​ണ് പ്ര​ശ്നം എ​ന്ന​ത് മാ​ത്രം ഇ​നി ദേ​ദ​ഗ​തി ചെ​യ്താ​ൽ മ​തി. പി​ണ​റാ​യി സം​ഘി​ക​ളു​ടെ ആ​ളാ​ണെ​ന്ന് പ്ര​ച​രി​പ്പി​ച്ചു. അ​തി​നു​ള്ള തി​രി​ച്ച​ടി​യാ​ണ് ഇ​പ്പോ​ൾ യു​ഡി​എ​ഫി​ന് ല​ഭി​ക്കു​ന്ന​തെ​ന്നും എ.​കെ.​ബാ​ല​ന്‍ പ​റ​ഞ്ഞു.

Kerala

ബി​ജെ​പി പ​റ​യേ​ണ്ട​ത് സി​പി​എം പ​റ​യു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബി​​​​ജെ​​​​പി പ​​​​റ​​​​യേ​​​​ണ്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ സി​​​​പി​​​​എം പ​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി അം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ജ​​​​മാ​​​​അ​​​​ത്ത് ഇ​​​​സ്‌​​​​ലാ​​​​മി​​​​യു​​​​ടെ കൈ​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും എ​​​​ന്ന എ.​​​​കെ. ബാ​​​​ല​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം വ​​​​ർ​​​​ഗീ​​​​യ​​​​മാ​​​​യ ചേ​​​​രി​​​​തി​​​​രി​​​​വു​​​​ണ്ടാ​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള​​​​താ​​​​ണ്. ബി​​​​ജെ​​​​പി​​​​യു​​​​ടെ സ്വ​​​​ര​​​​വും ഭാ​​​​ഷ​​​​യു​​​​മാ​​​​ണ് ബാ​​​​ല​​​​ന്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​തി​​​​നു​​​​മു​​​​ന്പും യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​പ്പോ​​​​ൾ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​റി​​​​യാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഇ​​​​പ്പോ​​​​ൾ ഈ ​​​​പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ബി​​​​ജെ​​​​പി​​​​ക്കു വേ​​​​ണ്ടി​​​​യാ​​​​ണ്. ഇ​​​​ത് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ ന​​​​യ​​​​മാ​​​​ണോ​​​​യെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണമെന്ന്‌ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

Kerala

എ.കെ. ബാലന് തോല്‍വിയിലെ നിരാശ: കെ.സി. വേണുഗോപാല്‍

ആ​ല​പ്പു​ഴ: എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന പ​ച്ച വ​ര്‍ഗീ​യ​ത​യാ​ണെ​ന്നും സി​പി​എ​മ്മി​ന്‍റെ നി​രാ​ശ​യി​ല്‍ നി​ന്നു​ണ്ടാ​യ​താ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്ഡി​പി​ഐ സ​ഹാ​യ​ത്തോ​ടെ​യാ​ണ് എ​ല്‍ഡി​എ​ഫ് വി​ജ​യി​ച്ച​തെ​ന്നും സ്വ​ന്തം തോ​ല്‍വി​ക്ക് കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നു പ​ക​രം സ​മൂ​ഹ​ത്തി​ല്‍ വ​ര്‍ഗീ​യ വി​ഷം ക​ല​ര്‍ത്താ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ആ​ല​പ്പു​ഴ​യി​ല്‍ എ​സ്ഡി​പി​ഐ​യു​ടെ സ​ഹാ​യ​ത്തോടെ മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സ്ഥാ​നം നേ​ടാ​ന്‍ സി​പി​എം പ​ര​സ്യ​മാ​യ ന​ട​പ​ടി​യെ​ടു​ത്തു. എ​ന്നി​ട്ടാ​ണ് അ​വ​ര്‍ കോ​ണ്‍ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ജ​മാ​അ​ത്തെ ഇസ്‌ലാമിയാ​കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​ന്ന് തി​രി​ച്ചു പ​റ​യു​ന്ന​ത്. കോ​ണ്‍ഗ്ര​സ് ഒ​രു വ​ര്‍ഗീ​യ ശ​ക്തി​ക​ളു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Kerala

ബാ​ല​ന്‍റെ വാ​ക്കു​ക​ൾ സം​ഘ​പ​രി​വാ​റിന്‍റെ തീവ്രലൈനിന് സ​മാ​നം: വി.​ഡി. സ​തീ​ശ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​യാ​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​രം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​ത് ജ​​​​മാ അ​​​​ത്ത് ഇ​​​​സ്‌ലാമി ആ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വ് എ.​​​​കെ ബാ​​​​ല​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന ഇ​​​​ന്ത്യ​​​​യി​​​​ൽ സം​​​​ഘ്പ​​​​രി​​​​വാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന തീ​​​​വ്ര​​​​ലൈ​​​​നി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ കാ​​​​ന്പ​​​​യി​​​​നാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. 

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​യാ​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​രം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​ത് ജ​​​​മാ അ​​​​ത്ത് ഇ​​​​സ്‌ലാമി ആ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വ് എ.​​​​കെ ബാ​​​​ല​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന ഇ​​​​ന്ത്യ​​​​യി​​​​ൽ സം​​​​ഘ്പ​​​​രി​​​​വാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന തീ​​​​വ്ര​​​​ലൈ​​​​നി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ കാ​​​​ന്പ​​​​യി​​​​നാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.       

ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് ജ​​​​യി​​​​ച്ചാ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് പ​​​​ട്ടേ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കും എ​​​​ന്ന പ്ര​​​​ച​​​​ര​​​​ണ​​​​മാ​​​​ണ് സി​​​​പി​​​​എം ന​​​​ട​​​​ത്തി​​​​യ​​​​ത്. മു​​​​സ്‌​​​​ലിം വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം ഭൂ​​​​രി​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ട​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​ക്കി ര​​​​ണ്ട് സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ ത​​​​മ്മി​​​​ൽ ഭി​​​​ന്നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി​​​​യു​​​​ള്ള അ​​​​തേ സം​​​​ഘ്പ​​​​രി​​​​വാ​​​​ർ ത​​​​ന്ത്ര​​​​മാ​​​​ണ് എ.​​​​കെ. ബാ​​​​ല​​​​നും ന​​​​ട​​​​ത്തി​​​​യ​​​​ത്.

നാ​​​​ലു പ​​​​തി​​​​റ്റാ​​​​ണ്ട് ജ​​​​മാ​​​​അ​​​​ത്ത് ഇ​​​​സ്‌​​​​ലാ​​​​മി പി​​​​ന്താ​​​​ങ്ങി​​​​യ കാ​​​​ല​​​​ത്ത് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ജ​​​​മാ​​​​അ​​​​ത്ത് ഇ​​​​സ്‌​​​​ലാ​​​​മി​​​​യാ​​​​ണോ ഭ​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്ന് സ​​​​തീ​​​​ശ​​​​ൻ ചോ​​​​ദി​​​​ച്ചു. സി​​​​പി​​​​എം നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ അ​​​​റി​​​​വോ​​​​ടെ​​​​യാ​​​​ണ് ബാ​​​​ല​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​നും എ.​​​​കെ. ബാ​​​​ല​​​​നും ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ കൂ​​​​ട്ടി​​​​വാ​​​​യി​​​​ച്ചാ​​​​ൽ അ​​​​ത് മ​​​​ന​​​​സി​​​​ലാ​​​​കും. വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യെ എ​​​​തി​​​​ർ​​​​ത്ത സി​​​​പി​​​​ഐ നേ​​​​താ​​​​വ് ബി​​​​നോ​​​​യ് വി​​​​ശ്വം എ.​​​​കെ. ബാ​​​​ല​​​​ൻ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്നു​​​​ണ്ടോ എ​​​​ന്ന് അ​​​​റി​​​​യാ​​​​ൻ ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ട്. വെ​​​​ള്ളാ​​​​പ്പ​​​​ള്ളി​​​​യെ എ​​​​തി​​​​ർ​​​​ത്ത​​​​തി​​​​ന് ബി​​​​നോ​​​​യ് വി​​​​ശ്വ​​​​ത്തെ രൂ​​​​ക്ഷ​​​​മാ​​​​യാ​​​​ണ് സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.      

ബി​​​​നോ​​​​യ് വി​​​​ശ്വം ഉ​​​​ത്ത​​​​രം താ​​​​ങ്ങു​​​​ന്ന പ​​​​ല്ലി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് പ​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​ട​​​​തു മു​​​​ന്ന​​​​ണി ശി​​​​ഥി​​​​ലീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് ഇ​​​​ട​​​​യി​​​​ലാ​​​​ണ് ബി​​​​ജെ​​​​പി​​​​യും സം​​​​ഘ്പ​​​​രി​​​​വാ​​​​റും ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് സ​​​​മാ​​​​ന​​​​മാ​​​​യ വ​​​​ർ​​​​ഗീ​​​​യ കാ​​​​ന്പ​​​​യി​​​​ൻ സി​​​​പി​​​​എം ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ബു​​​​ദ്ധ കേ​​​​ര​​​​ളം സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന വി​​​​ദ്വേ​​​​ഷ കാ​​​​ന്പ​​​​യി​​​​ൻ ചെ​​​​റു​​​​ത്ത് തോ​​​​ൽ​​​​പ്പി​​​​ക്കും. 

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യ്ക്കു കൂ​​​​ട്ടുനി​​​​ന്ന​​​​ത് മു​​​​ൻ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ത്മ​​​​കു​​​​മാ​​​​റാ​​​​ണെ​​​​ന്ന ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണം എ​​​​സ്ഐ​​​​ടി കോ​​​​ട​​​​തി​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ന്നി​​​​ട്ടും സ്വ​​​​ർ​​​​ണം ക​​​​വ​​​​രാ​​​​ൻ കൂ​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യും ഗൂ​​​​ഢാലോ​​​​ച​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​നെ​​​​യും മ​​​​റ്റു നേ​​​​താ​​​​ക്ക​​​​ളെ​​​​യും സി​​​​പി​​​​എം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​ത്മ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞ ദൈ​​​​വ​​​​തു​​​​ല്യ​​​​നാ​​​​യ ആ​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണോ ഇ​​​​തൊ​​​​ക്കെ ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്ന് സി​​​​പി​​​​എം വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.  

Kerala

താ​ൻ മാ​റി​യി​ട്ടി​ല്ല, മാ​റ​ത്തു​മി​ല്ല; എ.​കെ. ബാ​ല​നെ രൂ​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ജി. ​സു​ധാ​ക​ര​ന്‍

 

ആ​ല​പ്പു​ഴ: എ.​കെ. ബാ​ല​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ന്‍. ബാ​ല​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ലാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​നം.

ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന നി​കൃ​ഷ്ട​വും മ്ലേ​ച്ഛ​വും മാ​ര്‍​ക്സി​സ്റ്റ് വി​രു​ദ്ധ​വു​മാ​യ പൊ​ളി​റ്റി​ക്ക​ല്‍ ക്രി​മി​ന​ല്‍​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ഒ​ര​ക്ഷ​രം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. താ​ന്‍ മാ​റി​യി​ട്ടി​ല്ല. മാ​റ​ത്തു​മി​ല്ല. അ​ന്ന​ത്തെ പോ​ലെ ത​ന്നെ ല​ളി​ത ജീ​വി​തം ന​യി​ക്കു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൈ​സ​യൊ​ന്നു​മു​ണ്ടാ​ക്കി​യി​ട്ടി​ല്ല.

ബാ​ല​ന്‍ മാ​റി​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ബാ​ല​ന്‍ മാ​റി​ക്കോ​ളു. ത​നി​ക്ക് ബാ​ല​നെ​പ്പോ​ലെ മാ​റാ​ന്‍ പ​റ്റി​ല്ല. ബാ​ല​ന്‍ എ​ന്നെ​പ്പ​റ്റി പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. താ​ന്‍ ഇ​ന്നേ വ​രെ ഒ​രു പ്ര​സ്താ​വ​ന​യി​ലും ബാ​ല​നെ കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത​ത്തെ കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​തെ എ​ന്നെ എ​തി​ര്‍​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

താ​ൻ എ​സ്എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ള്‍ ബ്ര​ണ്ണ​ന്‍ കോ​ള​ജി​ലെ ഒ​രു യൂ​ണി​റ്റ് നേ​താ​വാ​യി​രു​ന്ന പ്ര​തി​നി​ധി​യാ​യി എ​സ്എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളാ​ണ് ബാ​ല​ന്‍. 72ലോ ​മ​റ്റോ ന​ട​ന്ന എ​സ്എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലെ കാ​ര്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്.

സം​സ്ഥാ​ന ക​മ്മ​റ്റി​യി​ല്‍ നി​ന്ന് മാ​റ്റി എ​ന്ന​ല്ല, എ​ടു​ത്തി​ല്ല എ​ന്ന് പ​റ​യ​ണം. തെ​റ്റാ​യ വി​മ​ര്‍​ശ​നം ന​ട​ത്തി​യ​ത് കൊ​ണ്ട് അ​ന്ന​ത്തെ സി.​എ​ച്ച്. ക​ണാ​ര​ന്‍ കൂ​ടി വ​ന്നി​രു​ന്നി​ട്ടാ​ണ് ബാ​ല​നെ എ​ടു​ക്കു​ന്നി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ച​ത്. പി​ന്നെ അ​ദ്ദേ​ഹം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റു​മൊ​ക്കെ​യാ​യി​ല്ലെ. ഞാ​ന്‍ ആ ​പോ​സ്റ്റ​ര്‍ ഒ​ന്നും എ​ഴു​തു​ന്നി​ല്ല​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up